Wednesday, September 19, 2012

1 -ആരംഭം



    ഹസ്തിന പുരി ഏതോ ഒരു പൌരാണിക പട്ടണത്തിന്റെ പേര് പോലെ ആണെങ്കിലും അത് ഒരു ഗ്രാമം ആണ് .കാടും  മലയും പുഴയും അമ്പലങ്ങളും കാവുകളും ഒക്കെ ഉള്ള എന്‍റെ  ഗ്രാമം  

                                 










               1 -ആരംഭം 


                ഇന്ന് രാത്രി അച്ഛന്റെ അടി ഉറപ്പ് ആണ് .ആരെങ്കിലും ഈ വഴി വന്നിരുന്നുവെങ്കില്‍ ..രാത്രി ഏറും തോറും എന്‍റെ  മനസ്സില്‍ ഭയവും കൂടി .അതിനു മുന്‍പ്  ഒരിക്കലും പകല്‍ പോലും ഞാന്‍  ഇവിടെ ഇരുന്നിട്ടില്ല .മുത്തശി പറയാറുണ്ട്  " ഈ കയ്യാലയില്‍  മുഴവന്‍ സര്‍പ്പങ്ങളുടെ മാളങ്ങള്‍ ആണൂ ,ഇത് അവരുടെ ലോകാ ,കുട്ടികളോ മുതിര്‍ന്നോവോരെ ആരു അവിടേക്ക് ചെന്നാലും അവര്‍ക്ക് ഇഷ്ടപെടില്ലാ ....".ആ കയ്യാലായുടെ  മുകളില്‍ ആണ് ഞാന്‍ ഇപ്പോള്‍ ഇരിക്കുന്നത് .സര്‍പ്പങ്ങള്‍ക്ക് വല്ലാത്ത കേള്‍വി ശക്തിയാണ്  ..ഞാന്‍ ഇവിടെ നിന്നെഴുന്നെറ്റാല്‍  കരിയലകള്‍  അനങ്ങുന്ന  ശബ്തം മതി അവറ്റകള്‍ മാളത്തില്‍ നിന്ന് പുറത്തേക്ക വരാന്‍ .

         വീട്ടില്‍ ചെന്നാല്‍ അടി കിട്ടും .പക്ഷെ ഇപ്പോള്‍  അത് ഒന്നും എന്റെ മനസ്സില്‍ ഇല്ല..എങ്ങനെ വീട്ടില്‍ എത്തും എന്ന് മാത്രം ആണ് ഇപ്പോളത്തെ ചിന്ത  .പേടി കൂടുകയാണു ..കുറെ കൂടി രാത്രി ആയാല്‍ യക്ഷന്‍ മാരും ,പ്രേതങ്ങളും എല്ലാം ഈ സര്‍പ്പ കാവിലേക്ക് വരും ..ദൈവമേ അതിനു മുന്‍പ്  ആരെങ്കിലും പാട വരമ്പിലൂടെ  അക്കരെ പോകാന്‍ വന്നാല്‍ മതിയാരുന്നു ..അവരുടെ ഒപ്പം വീട്ടില്‍ എത്തമായിരുന്നു
 കവലയിലേക്ക് വരുന്ന അവസ്സാനത്തെ ബസ്‌ പോയി കാണുമോ .ഒരു ആഴ്ച മുന്‍പ്  ആയ്യിരുന്നെനികില്‍ ഞാന്‍ ഒറ്റ ഓട്ടം ഓടി വീട്ടില്‍ എത്തിയെന്നേം പക്ഷെ ഇപ്പം വയ്യ ,കഴിഞ്ഞ ആഴ്ച ആണ് പാടം  കഴിഞുള്ള ഇടവഴിയരികിലെ  ആ പ്ലാവില്‍  ഭ്രാന്തി കല്യാണി കെട്ടി തൂങ്ങി ചത്തത് .ആ വഴി നടന്നൂട ,ദുര്‍മരണം ആണ് ,ദേവികുട്ടിയുടെ അമ്മ ഇന്നലെ കൂടി പറഞ്ഞിരുന്നു .രാത്രിയുടെ മറവില്‍ ഒരു പന്തവും ഏന്തി ഭ്രാന്തി കല്യാണി പ്ലാവിന്റെ മുകളില്‍ ഇരുപ്പുണ്ടാവും എന്ന് .
 ഓര്‍ക്കാന്‍ കൂടി വയ്യാ ...അന്ന് അത് ദേവിയുടെ അമ്മ പറഞ്ഞു കേട്ടപ്പോള്‍ തന്നെ ഞാനും ദേവിയും മനസ്സില്‍ ഉറപ്പിചതാണ്  ..ഇനി ഒരിക്കലും ആ പ്ലാവിന്‍ ചുവട്ടിലേക്ക് ഇല്ല  . പിറ്റേന്ന് ജോണി കുട്ടി പ്ലാവിന്‍ മുകളില്‍ തത്ത കൂട് ഉണ്ട് എന്ന് പറഞ്ഞു വന്നപ്പോള് തന്നെ  ഞാന്‍ ഒഴിഞ്ഞു .ഞാന്‍ പോകാഞ്ഞത് കൊണ്ടാവും ദേവിയും പോയില്ല ..ജോണി കുട്ടിയക്ക് പ്രേതങ്ങളെ പേടിയില്ല .അവന്‍ പറയണത് മരിച്ചു കഴിഞ്ഞാല്‍ എല്ലാവരും സ്വര്‍ഗത്തില്‍ അല്ലങ്കില്‍ നരകത്തിലോ  പോകുവെന്നു ആണ് .

  കവലയില്‍ നിന്ന് അവസാനം പാടം  കടന്നു അക്കരയ്ക്ക് പോകുന്നത് കേള് നായര്‍ ആണ് .കേള് നായര്‍ക്ക് പട്ടണത്തില്‍ എന്തോ വലിയ ജോലി ആണ് .ഇന്ന് കേള് നായരെ പോലും കാണുന്നില്ലാ .എന്തൊരു ഇരുട്ട് ആണ് ഈ രാത്രിക്ക് .അമ്മ എന്നെ അന്നേഷിച്ച്  ഇറങ്ങിട്ടുണ്ടാവും  .അച്ചന്‍ കാപ്പി കംപ്  വെട്ടി കാത്തിരുപ്പുണ്ടാവും ..മുത്തശി ഉറങ്ങിയെങ്കില്‍ നേരും പുലരുവോലും അച്ഛന്‍റെ അടി ഉറപ്പാ ..എന്തായാലും വേണ്ടില്ല എങ്ങനേലും  ഒന്ന് വീട്ടില്‍ എത്തിയാല്‍ മതിയാരുന്നു .

ഇതിനു മുന്പ് ഒരിക്കലെ ഞാന്‍ ഇങ്ങനെ വൈകി വീട്ടില്‍ എത്തിയിട്ട് ഒള്ളൂ ജോണി കുട്ടിയുടെ കൂടെ ചൂണ്ട ഇടാന്‍ പോയത് ആണ് അന്ന് . അന്ന് രാത്രി ആയത് അറിഞ്ഞില്ലല .ജോണി കുട്ടി പിടിക്കുന്നതില്‍ കൂടതല്‍ മീനെ പിടിക്കണമെന്ന് മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ ..പക്ഷെ ജോണി കുട്ടിയുടെ ചൂണ്ടയിലെക്ക് ആയിരുന്നു മീന്‍ എല്ലാം എന്തോ മന്ത്രശക്തി പോലെ പോയത്.പരാജയത്തിനോപ്പം ജോണി കുട്ടിയുടെ കളിയാക്കലും ..നേരം പോയതറിഞ്ഞില്ല .. വീട്ടില്‍ എത്തിയപ്പോള്‍ നേരം ഇരട്ടി .അന്ന് മുത്തശി പിടിച്ചു മാറ്റുന്ന വരെ തല്ലു കൊണ്ടു . കരഞ്ഞു പിണങ്ങി കിടന്ന എന്നെ അമ്മ ആണ് എഴുനെല്‍പ്പിച്ചു ചോറ  തന്നുത് ."ഉണ്ണി നന്നാകാന്‍ അല്ലെ അച്ഛന്‍ തല്ലനത് ..ഇങ്ങനെ പിണങ്ങവോ  .ഇനി മെലില്‍ ആ നസ്രാണി ചെക്കന്‍റെ  കൂടെ കൂട്ട് കൂടരത് അവന്‍ കാരണം ഇല്ലെ ഉണ്ണിക്കു അടി കൊണ്ടത് .." .അമ്മ ചോറ് ഉരുട്ടി തന്നു ..എനിക്ക് ഏറ്റവും ഇഷ്ടപെട്ട  ചീര തോരനും അച്ചാറും കൂട്ടി അമ്മ ചോറ് ഉരുട്ടി .ഇനി മേലില്‍ ജോണി കുട്ടിയോട് മിണ്ടില്ല ഞാന്‍ മനസ്സില്‍ തീരുമാനിച്ചു അവനോടു മിണ്ടണ്ട എന്ന് ദേവിയോടും പറഞ്ഞു ..പിന്നെ രണ്ടു ദിവസ്സം ജോണി കുട്ടിയെ കണ്ടില്ലാ..പക്ഷെ രണ്ടു ദിവസ്സം  കഴിഞ്ഞു ഒരു വൈകുന്നേരം ജോണി കുട്ടി വന്നത് മറ്റു ഒരു അത്ഭുതം കൊണ്ട് ആണ് ..ഒരു പഴയ സൈക്കിള്‍ ..അവന്റെ അമ്മാവന്റെ ആണ് ..അയാള ഗല്‍ഫിനു പോയപ്പോള്‍ അത് ജോണി കുട്ടിക്ക് കൊടുത്തൂ ..അതോടെ അവനോടുള്ള പിണക്കം തീര്‍ന്നു ..


           എവിടെയോ ഒരു നായ ഓരിയിടുന്നു  ..എന്‍റെ മനസ്സിലെ ഭയത്തിന്റെ ആക്കം കൂടുകയാണ്  ..ദൈവമേ ഈ ഇരുപ്പ് എത്ര നേരം കൂടി ഇരിക്കണം .പേടിച്ചിട്ടു ഓര്‍മ നഷ്ടപെടും പോലെ..ഞാന്‍  എങ്ങനെ ഇവിടെ എത്തി .പകല്‍ പോലും ഞാന്‍ ഇരിക്കാന്‍ മടിച്ച ഈ കയ്യാല പുറത്ത് . മുത്തശിക്ക് മുറക്കാന്‍ വാങ്ങാന്‍ പീടികയിലേക്ക് വന്നത് ഓര്‍മയുണ്ട്.വൈകുന്നേരം കളിയ്ക്കാന്‍ ഇറങ്ങുമ്പോള്‍ ആണ് മുത്തശി വിളിച്ചത് .. ഒരു ഉറുപ്പിക ആണ് മുറുക്കാന് മുത്തശി എനിക്ക് മിടായി മേടിക്കാന്‍ ഉള്ള പൈസ കൂടി  തന്നു .."ഇതാ ഉണ്ണിക്ക് മിട്ടായി വാങ്ങാനുള്ള കാശും ഉണ്ട് "..മുത്തശി പറഞ്ഞു  .കവല വരെ നടക്കുന്ന കാര്യമോര്‍ത്തപ്പോള്‍ വേണ്ട തോന്നിയെങ്കിലും തേന്‍ മിട്ടായിയുടെ  മധുരം എന്നെ കൊണ്ട് തല കുലുപ്പിച്ച്ച്ചു .. ദാമോദരന്‍ നായരുടെ പീടികയില്‍ ചുവന്ന നിറമുള്ള ഒരു മിടായി ഉണ്ട്..തേന്‍ മിടായി ..എത്ര തിന്നാലും മതി വരില്ലാ..മുത്തശിയുടെ മുറക്കാന്‍ കഴിഞ്ഞു എത്ര പൈസ ബാക്കി ഉണ്ടാകും എന്ന് ആലോചിച്ചു  പാടത്തിരംബിലൂടെ  നടന്നു ..കൊയ്ത്തു കഴിഞ്ഞ സമയം ആണ് ..ജോണി കുട്ടി സൈക്കിള്‍ ചവട്ടി അഭ്യാസം കട്ടുന്ന്ദ് ..അതും നോക്കി ദേവിയും മറ്റു കുറച്ചു കളിപിള്ളാരും  എല്ലാം ഇരിപ്പുണ്ട്..സൈക്കിള്‍ വന്നതില്‍ പിന്നെ ഒരു രാജാവയത് പോലെ ആണ് അവന്റെ ഭാവം  ..ഒരു തുരുമ്പ് പിടിച്ച സൈക്കളിന്റെ ഗമ .പത്താം തരാം പാസ്‌ ആകുമ്പോള്‍ അച്ചന്‍ പുതിയ നല്ല സൈക്കിള്‍ വാങ്ങി തരാം എന്ന് പറഞ്ഞിട്ടുണ്ട് ..എന്നിട്ട് വേണം അവന്‍റെ  മുന്നില്‍ ഒന്ന് ആള്‍ ആകാന്‍ . ദേവിക്കും ഇപ്പൊ കൂട്ട് ജോര്‍ജ്കുട്ടിയെ ആണ്
 തേന്‍ മിട്ടായി വാങ്ങി കൊണ്ട് വന്നു അവരുടെ മുന്നില്‍ ഇരുന്നു തിന്നണം ..എല്ലാം കടന്നു കൊതിച്ചോട്ടെ ..കട എത്തിയതറിഞ്ഞില്ല .കടയില്‍ തേന്‍ മിട്ടായിയുടെ ഒഴിഞ്ഞ ഭരണി കണ്ടതോടെ എന്‍റെ  പ്രതീക്ഷകള്‍ എല്ലാം കൂടെ തകിടം മറിഞ്ഞു .. "ബാക്കിക്ക് തേന്‍ മിടായി "  ഒഴിഞ്ഞ ഭരണി നോക്കി തന്നെ ഞാന്‍ ദാമോദരന്‍ നായരോട് പറഞ്ഞൂ ."അയ്യോ തേന്‍ മിട്ടായി തീര്‍ന്നല്ലോ കുട്ടാ " ദാമോദരന്‍ നായര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ..എനിക്ക് വന്ന ദേക്ഷ്യം മുഴുവന്‍ മുത്തശിയോട് ആയിരുന്നു
"നാശം വെറുതെ ഇത്ര ദൂരം നടന്നു "


തിരിച്ചു നടക്കുമ്പോള്‍  വല്ലാത്ത ദേഷ്യം ..മുറക്കാന്‍ പൊതി എടുത്ത് ദൂരെ കളഞ്ഞല്ലോ എന്ന് ആലോചിച്ചു ..വേണ്ട ..മുത്തശിക്ക് പിന്നെ അത് മതി .മുത്തശി മുറക്കാന്‍ കിട്ടിയ്ല്ലേല്‍ അന്ന് അച്ഛനോടോ അമ്മയോടോ വഴക്ക ഉണ്ടാക്കും ..അല്ല ഈ മുറക്കാന്‍ എന്താ ഇത്ര  സംഭവം ..കുറച്ചു എടുത്തു ചവച്ചല്ലോ ..ഞാന്‍ പോരുന്ന വഴിക്ക് ഞാന്‍ മെല്ലെ ആ പൊതി തുറന്നു ..കറുത്ത പോകയില യും ഇളം വെറ്റിലയും ആണ് .ഞാന്‍ മുത്തശി  കാണി ക്കും  പോലെ രണ്ടു എടുത്ത് വയിള്‍ക്ക് ഇട്ടു  ..ചവച്ചു തുടങ്ങി  വല്ലാത്ത ഒരു കമര്‍പ്പ് .പിന്നെ ഒന്ന്  വരുനില്ല...വഴികള്‍ എല്ലാം മങ്ങി പോകുന്ന പോലെ ..തല വട്ടം ചുറ്റുന്ന പോലെ തോന്നി ..വഴിയരുകില്‍ ഒന്നും ആരും ഇല്ലാ..ഞാന്‍ നടക്കാന്‍ നോക്കി ..പക്ഷെ കാലുകല്ല്ക്ക് ഒക്കെ വല്ലാത്ത ഭാരം . പിന്നെ കണ്ണ് തുറക്കുമ്പോള്‍ ഇവിടെ ആണ് ഈ  കയ്യാല പുറത്ത്  ..

ചീവിടുകല്ടെ കരച്ചില്‍ ..തവകളകളും ..ദൈവമേ മഴയും കൂടി വന്നാല്‍ ..അകലെ  നിന്ന് ഒരു വെട്ടം .ഞാന്‍ ആരോ സൈക്കളില്‍ വരുന്നുണ്ട് പാടത്തൂടെ അക്കരെ  പോകാന്‍ ഉള്ള ആരെങ്കിലും അകണേ ..ഞാന്‍ മനസ്സില്‍ പാര്‍ഥിച്ചു .ഞാന്‍  കണ്ണുകള്‍ ഇറുകെ പിടിച്ചു വഴിയിലേക്ക് ചാടി ..ശബ്തം ഉണ്ടാക്കി കൂടാ ..സര്‍പ്പങ്ങള്‍ ഉണരും , ദൂരത്തു നിന്ന് സൈക്കിള്‍ വരുന്നുണ്ട് ..ഭാഗ്യം .രാമകൃഷ്ണന്‍ മാഷ്‌ ആണ് ..അച്ഛന്റെ  സ്നേഹിതന്‍ ആണ് മാഷ്‌  ..അപ്പോള്‍ എന്‍റെ  വീട്ടിലേക്ക് ഉള്ള വരവ് തന്നെ ..ഇടയ്ക്ക് വീട്ടില്‍ വരാറുണ്ട് വരുമ്പോള്‍ മാഷിന്‍റെ  കയ്യില്‍ ചുവന്ന്‍ നിറത്തില്‍ ഉള്ള മദ്യ കുപ്പിയും കാണും ..അച്ഛന്‍ ഏറ്റവും അധികം സന്തോഷവാന്‍ ആയി കാണുന്ന സമയങ്ങള്‍ . ഈ രാത്രിയില്‍ എന്നെ കാണുമ്പോള്‍ രാമകൃഷ്ണന്‍ മാഷ്‌ അത്ഭുതപെടും . ഞാന്‍ വഴിയിലേക്ക് ഇറങ്ങി നിന്നു  ..മാഷ് സൈക്കിള്‍ ചവട്ടി എന്നെ കണ്ട ഭാവം നശിക്കാതെ നീങ്ങി ..മാഷെ....ഞാന്‍ ധൈര്യം സംഭരിച്ചു ഉച്ചത്തില വിളിച്ചു ..മാഷിന് എന്ത് പറ്റി ...ഞാന സൈക്കളിന് പിന്നാലെ ഓടി മാഷ് എന്നെ കണ്ട ഭാവം പോലും ഇല്ല ..മാഷെ നില്‍ക്കണേ ഞാനും ...ഞാന്‍ കുറെ കൂടെ ഉച്ച കൂട്ടി വിളിച്ചു ..മാഷ് ദൂരെ എത്തിയിരുന്നു ..ഞാന്‍ മാഷിന്റെ പുറകെ ഓടി പാടത്ത് എത്തി ..കല്യാണി തൂങ്ങി മരിച്ച പ്ലാവ് കഴിഞ്ഞിരിക്കുന്നു ..തിരിച്ചു വഴിയില്‍ പോന്ണേല്‍ നല്ലത് വീടിലേക്ക്‌ നടക്കുക ആണ് . രാമകൃഷ്ണന്‍ മാഷ് എന്താ ചെവി കേള്‍ക്കില്ലേ ..എനിക്ക് ദേഷ്യവും പേടിയും തോന്നി ..പിന്നെ രണ്ടു കല്‍പ്പിച്ചു വീടിലേക്ക്‌ നടന്നു ..അപ്പോള്‍ ആണ് ഓര്‍ത്തത് ബാക്കി ഉള്ള മുറ ക്കാന്‍ പൊതി ആ കയ്യാല പുറത്തു ആണ് ..അവിടെ ഇരിക്കട്ടെ ..ഞാന്‍ മുന്നോട്ടു നടന്നു .

           പാടത്തു തവളകളുടെ കരച്ചില്‍ കേള്‍ക്കാം ..ദൂരെ നിന്ന് എപ്പോള്‍ എന്റെ വീട് കാണാം ..ചൂട്ട് കത്തിച്ച കൊണ്ട് കുറെ ആളുകള്‍ വീടിലേക്ക്‌ നടക്കുന്നു . വീട് അകെ ഒരു വെളിച്ച്മയം ..ആളുകളുടെ ശബ്തം ഇവിടെ വരെ കേള്‍ക്കാം ..എന്നെ തെരെയുകയാണോ ..ആരും എന്നെ ശ്രദ്ധിക്കുന്നില്ല ..എന്തോ സംഭവിച്ചിട്ടുണ്ട്..ഇനി മുത്തശിക്ക്  എന്തെങ്കിലും .എവിടെയോ ഒരു നായ വീണ്ടു ഓരിയിട്ടു .


            ചന്ദന തിരിയുടെ ഗന്ധം ..രാമായണം വായന ..ആരോ മരിച്ചിരിക്കുന്നു ..ഈശ്വരാ മുത്തശി ആണോ  ..വീട് നിറച്ചു ആളുകള്‍ .അമ്മ യുടെ കരച്ചില്‍ എനിക്ക് കേള്‍ക്കാം ..അച്ഛന് ഒരു കസ്സെരയില്‍ ഇരിക്കുന്നു ..രാമകൃഷ്ണന്‍ മാഷേ അച്ഛന   പിടിച്ചിട്ടുണ്ട് ..എന്റെ കാലുകള്‍ ഉറയക്കത്ത്ത പോലെ തോന്നി ..എനിക്ക് അമ്മയുടെ മുന്നിലീക്ക് ചെല്ലാന്‍ തന്നെ പേടി  തോന്നി അഴിച്ചിട്ട മുടികള്‍ ..ഭ്രാന്തി കല്യാണിയുടെ  മാതിരി ..എങ്ങും ചന്ദന തിരിയുടെ ഗന്ധം ..കോടി പുതപ്പിച്ചു കിടത്തിയിരുക്ക്ന്ന മൃധദേഹം ഒരു ചെറിയ പായില്‍ കിടത്തിയിര്‍ക്കുന്നു 
 ..
ഞാന്‍ മെല്ലെ മൃതദേഹത്തിലെക്ക് നോക്കി ..ഒരു നിമഷം മാത്രം ...അത് വരെ ഉണ്ടായിരുന്നതില്‍ നിന്ന് മറ്റു എന്തോ ആകുന്ന പോലെ...എനിക്ക് ഒരു പുതിയ ലോകം ഉണ്ടാകുന്ന പോലെ .അത് അവിടെ മൂടി ഇട്ടിരിക്കുന്നത് എന്‍റെ  ശവം ആണ്..കോടി മുണ്ട് പുതച്ചു ഇട്ടിരിക്കുന്നത് എന്റെ ശവം ആണ്.10 വയസ്സ് മാത്രം ഉള്ള അപ്പു എന്നാ അമ്മയുടെ അച്ഛന്റെയും ഉണ്ണിയുടെ ശവം,,.ഞാന്‍ ഉറക്കെ ഒന്ന് അലറി ..ആരും കേള്‍ക്കുന്നില്ല...ഞാന്‍ ഓടി അകത്തേക്ക് കയറി ..ആരും ആരും എന്നെ കാണുന്നില്ലാ...അമ്മെ അമ്മെ ...ഞാന്‍ ഉറക്കെ വില്ച്ചു നോക്ക്കി ..എന്റെ ശബ്തം എനിക്ക് മാത്രം ആണ് കേള്‍ക്കുന്നത് ..
കണ്ണാടിയുടെ മുന്നില്‍ എത്തി ..കണ്ണാടിയിലേക്ക് നോക്കി ..അതിലെ വെറും ശൂന്യത എന്നെ അത്ഭുത പെട്തുതി ..ഞാന്‍ അപ്പു ഇനി ഇല്ലാ...ഞാന്‍  കുറെ മുന്‍പ് മരിച്ചിരിക്കുന്നു ..ഇപ്പോള്‍ എന്റെ ചിന്തകള്‍ മാത്രം ആണ് ബാക്കി  ..ഇത് മറ്റു ഒരു ലോകം ആണ് ..ജോണി കുട്ടിയും ദേവിയും തേന്‍ മിട്ടയിയും ചൂണ്ടാകൊലുതില്‍ വന്നു വീഴുന്ന മീനുകളും ഇല്ലാത്ത ആത്മാക്കുളുടെ ലോകം...

 ...."പീടികയില്‍  പോയിട്ട വന്ന  വഴി ആണ് .വണ്ടി തട്ടി ..ആ കാവിനടുത്ത്  അടുത്തുള്ള ഇടവഴി വച്ച്  ..ആശുപത്രിയില്‍ കൊണ്ട് പോയിരുന്നു പോനാ വഴിക്ക് തന്നെ തീര്‍ന്നു  " ആരോടോ രാമകൃഷ്ണന്‍ മാഷ് പറയുന്ന കണ്ടു ..
എന്റെ ഉണ്ണീ ..അമ്മയുടെ നിലവിളി ..മുത്തശി എവിടെ എന്റെ കണ്ണുകള്‍ മുത്തശിയെ തിരഞ്ഞു .


എനിക്ക് കരച്ചില്‍ വന്നില്ലാ ..ആത്മാക്കള്‍ക്ക് കരച്ചില്‍ ഇല്ലായിരിക്കും ..ഞാന്‍ ഏന്റെ  കൈകള്‍ പിടിച്ചു നോക്കി ..ഒരു സ്വെപനം പോലെ .എങ്ങും ശൂന്യത ..എന്റെ ചിന്തകള്‍ മാത്രം ആണ് അവശേഷിക്കുന്നത് ..എന്റെ ദേഹം  അവിടെ കോടി മുണ്ട് പുതപ്പിച്ചു കിടത്തിയെക്കുന്നു ..ഞാന്‍ ഒരിക്കല്‍ കൂടി നോക്കി ..


ഇപ്പോള്‍ ഞാന്‍ ഉണ്ണി അല്ല .ഞാന്‍ ഒരു കുട്ടി അല്ല .എനിക്കത് തിരിച്ചറിയാം ഇവിടെ മറ്റു ആര്‍ക്കും എന്നെ കാണാന്‍ ആവില്ലാ ..ഞാന്‍ പുറത്തേക്ക നടന്നു വരുംപതൂടെ .തവളകള്‍ ഇപ്പോഴും കരയുന്നുണ്ട് .പാടതിനിറമ്പത്ത് രണ്ട് പാമ്പുകള്‍ ഇണ ചേരുന്നു .ഇപ്പോള്‍ എനിക്ക് ഒന്നിനെയും ഇനി പേടിയില്ലാ ,,ഭ്രാന്തി കല്യാണിയെ പോലെ ഒരു പ്രേതം ആണ് ഞാനും .നാളെ മുതല്‍ ജോണി കുട്ടിയും ദേവിയും ഒക്കെ ഭ്രാന്തി  കല്യാണിയെ പോലെ എന്നെ പറ്റിയും പറയും ,കരച്ചിലിന്‍റെയും  രാമായണത്തിന്‍റെ യും ശബ്തം ചെറുതായി വന്നു ഞാന്‍ മുന്നോട്ടു നടന്നു ..ഇനി എന്താണ് ..ജോണി കുട്ടി പറയും  പോലും സ്വര്‍ഗമോ  അതോ മുത്തശി പറയും പോലെ മറ്റു ഒരു ജന്മമോ .

                                             ....................................

Thursday, May 3, 2012

2- ആത്മാവിന്റെ കാഴചകള്‍



2- ആത്മാവിന്റെ  കാഴചകള്‍



     ഏകാന്തമായ എന്‍റെ ലോകത്തിന്‍റെ രണ്ടാമത്തെ ദിവസ്സം ആണ് ഇത്.ഇപ്പം എനിക്ക് എന്‍റെ ചിന്തകള്‍ ഒരു കുട്ടിയുടെ പോലെ എനിക്ക് തോന്നിനില്ലാ .പ്രേതങ്ങള്‍ക്ക് പ്രായം ഉണ്ടാവില്ലായിരിക്കും .മുത്തശ്ശി പറഞ്ഞത് ,കഥകളില്‍ കേട്ടത് എല്ലാം കല്ല്‌ വച്ച നുണ ആയിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ അറിയാം .നരകവും സ്വര്‍ഗവും ആത്മാവും എല്ലാം കുറെ പൊടി പിടിപ്പിച്ച കഥകള്‍ മാത്രം
      
    ഒരു ദിവസം രാത്രി നിങ്ങള്‍ ഉറങ്ങാന്‍ കിടന്നു ,പിറ്റേ ദിവസം രാവിലെ നിങ്ങള്‍ എഴുന്നെല്‍ക്കുമ്പോള്‍ നിങ്ങളെ ആരും കാണുന്നില്ല .നിങ്ങള്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല ,നമ്മള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ നമ്മള്‍ അവിടെ ഇല്ല ,നമ്മള്‍ കടന്നു കൂവി നോക്കും ,ചാടി നോക്കും ,പക്ഷെ ഒടുവില്‍ നമ്മള്‍ മനസ്സിലാക്കാം നമ്മള്‍ ഈ ഭൂമില്‍ ഇല്ലാന്ന് ,,ഇത്ര ഉള്ള മരണം .

    പാടത്ത് ജോണി കുട്ടി വീണ്ടു സൈക്കിള്‍ ആയി ഇരിക്കുന്നുണ്ട് ..അവന്‍റെ ഒപ്പം ദേവിയും ഉണ്ട് .അവര്‍ രണ്ടു ആളും എന്നെ പറ്റിയാണ് സംസ്സാരിക്കുന്ന്ത് .പാവം ..ഞാന്‍ അവരുടെ തൊട്ടു അടുത്ത് ഇരുന്നിട്ടും അവര്‍ക്ക് എന്നെ കാണാന്‍ ആവുന്നില്ല .ദേവിക്ക് കര്‍പ്പൂര തുളസ്സിയുടെയും മുല്ല പൂവിന്‍റെയും ഗന്ധം ആണ് .ദേവിയുടെ അമ്മ കാച്ചി അവള്‍ക്ക് കൊടുക്കുന്ന എണ്ണ തേക്കുന്ന്താവും ,,ആ ഗന്ധം ഞാന്‍ മനസിലാക്കുന്നു.ഞാന്‍ ഈ കൈവരിയില്‍ ഇരിക്കുന്നത്‌ ആരും കാണുനില്ല എന്നത്‌ മാത്രം.കുട്ടികള്‍ ഒക്കെ വളരെ സന്തോഷത്തില്‍ ആണൂ..അപ്പു എവിടെ എന്ന് ആരും ചോദിക്കുന്നില്ല ..


രാത്രി

      ഭ്രാന്തി കല്ല്യണി എങ്കില്‍ ഭ്രാന്തി കല്യാണി ..ആരോടെങ്കിലും ഒന്നും സംസ്സാരിക്കാന്‍ ആയിരുന്നെങ്കില്‍ ..ഞാന്‍ രണ്ടീസം ആയി ഈ പ്ലാവിന് ചുവട്ടില്‍ ഇരിക്കുന്നു ..ഭ്രാന്തി കല്യാണി ഇവിടെ അലഞ്ഞു നടക്കുന്ന്ടാകും എന്ന് കരുതി ..കുറെ പഴുത്ത അളിഞ്ഞ ചക്ക പഴങ്ങളും അതില്‍ ആര്‍ക്കുന്ന ഈച്ചകളും പിന്നെ ജീവിച്ചരിക്കുമ്പോള്‍ ഞാന്‍ കാണാതെ പോയ്യ തത്ത കൂടും  അല്ലാതെ ആരും ഇതില്‍ ഇല്ല ,,എത്ര വലിപ്പം ആണ് ഈ പ്ലാവിന് .ലോകം കണ്ടു ലോകത്തിനു പുറത്തു ഒറ്റപെട്ട ചിന്തകള്‍  ഞാന്‍ എത്ര നാള്‍ ഇങ്ങനെ കഴിയണം ദൈവമേ ...
ചക്ക പഴത്തിന്‍റെ  നനുത്ത ഗന്ധം അവിടെ ആകെ പരന്നു കിടപ്പുണ്ട് .എനിക്ക് എല്ല്ലാവരും പറയുന്നത് കേള്‍ക്കാം ,എല്ലാ സുഗന്ധവും മണക്കാം..എല്ലാം കാണാം ..പക്ഷെ ഞാന്‍ ഇവിടെ ഇല്ല ...
ഞാന്‍ കേട്ട കഥകളില്‍ ഒക്കെ പ്രേതങ്ങള്‍ അത്ഭുത ജീവികള്‍ ആയിരുന്ന്നു ..അടുത്ത നിമിക്ഷം എന്ത് സംഭവിക്കും എന്നാ അറിയാത്ത മനുഷനെക്കള്‍ നിസ്സഹായര്‍ ആണ് പ്രേതങ്ങള്‍ എന്ന് അറിയണമെങ്കില്‍ മരിക്കുക തന്നെ ചെയ്യണം .ഞാന്‍ ഇതുവരെ മറ്റു ഒരു  പ്രേതങ്ങളെയും കണ്ടില്ല .എന്നെ കേള്‍ക്കുന്ന അല്ലെങ്കില്‍ കാണുന്ന മനുക്ഷരെയും കണ്ടില്ല ..

    .ഇപ്പോള്‍ എനിക്ക് എവിടെയും കയറി ചെല്ലാം .. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല ,വീട്ടിലേക്ക്‌ പോകാന്‍ തോന്നുനില്ല അമ്മയുടെയും മുത്തശ്ശിയുടെ ഒക്കെ കരച്ചില്‍ കുറെ കണ്ടു ഇനി വയ്യ .ദേവിയും ജോണി കുട്ടിയും ഒക്കെ എന്ത് ചെയ്യുക്യാകും ..ദേവിയുടെ വീട്  വരെ ഒന്ന് പോയല്ലോ...ഞാന്‍ വെറുതെ മനസ്സില്‍ ഓര്‍ത്തു .. കര്‍പ്പൂര തുളസ്സിയുടെയും മുല്ലപ്പൂവിന്‍റെയും ഗന്ധം അപ്പോഴേക്ക് എനിക്ക് ചുറ്റും പരന്നു ..ഞാന്‍ ഇപ്പോള്‍ ദേവിയുടെ വീട്ടില്‍ ആണ് ...അത് എന്‍റെ പ്രേതജീവിതത്തിലെ  ആദ്യത്തെ അറിവ് ആയിരുന്നു ..ശരിരം ഇല്ലാത്ത ചിന്തകള്‍ ആണ് പ്രേതങ്ങള്‍ ..ചിന്തകള്‍ക്ക് ജീവന്‍ ഉണ്ട്..ചിന്തകള്‍ക്ക് എവിടെയും എത്താം നിമിക്ഷങ്ങള്‍ കൊണ്ട് ..........
ദേവിയുടെ വീട്ടില്‍ ഇപ്പോഴും നിശബ്തത ആണ് ..ചിലപ്പോള്‍ ഒക്കെ അവളുടെ അച്ഛന്റെ രാഘവേട്ടന്റെ ചുമ ഒഴിച്ച്‌.അവളുടെ അച്ഛന്‍ എന്തോ വല്ല്യ അസുഖം വന്നു കിടപ്പില്‍ ആണ് ..അയാള്‍ ഏതോ സ്കൂളിലെ മാഷ്‌ ആയിരുന്നു ..പെട്ടെന്ന് എന്തോ  ഒരു അസുഖം  വന്നു വീണു..ആശുപത്രിയില്‍ കുറെ കാലം കടത്തി ..പിന്നെ ഡോക്ടര്‍ പറഞ്ഞു ഇനി ഏറിയാല്‍ ഒരു മാസം കൂടി..  അതികം താമസിയാതെ മരിക്കും എന്ന് നിങ്ങള്‍ വീട്ടില്‍ കൊണ്ടുപോയ്യി കടത്ത്തിക്കോ എന്ന്..പാവം ദേവിയുടെ അമ്മ അയാളെ കൊണ്ട് വീട്ടില്‍ വന്നു ..മരണം കാണാന്‍ ബന്ധുക്കളും എത്തി ..പക്ഷെ രാഘവേട്ടന്‍ ആ മുറിയില്‍ കടക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ വര്ഷം പത്ത്  ആയി ....വളരെ സംസാരിക്കും എന്നോടും ജോണി കുട്ടിയോടും ഒക്കെ ഭയങ്കരം സ്നേഹം ആയിരിന്നു  ..
ദേവി  ഒരു സ്പൂണ്‍ കൊണ്ട് വാരി അച്ഛന് കഞ്ഞി കൊടുക്കുയാണ് .ജോണി കുട്ടി എന്ത് ചെയ്യുകാ ആയിരിക്കും ..

    ജോണി കുട്ടിയുടെ വീട് ഇപ്പോഴും ശബ്ത്മയം ആണ് ദേവിയുടെ വീടിന്റെ നേര്‍ വിപിരീതം . ജോണി കുട്ടിയുടെ വീട്ടില്‍ എന്നും കിട്ടാറുള്ള തല്ലു ജോണികുട്ടി വാങ്ങി കൊണ്ടിരിക്കുക ആയിരുന്നു .“അപ്പ അത് ഞാന്‍ എടുത്തതല്ല” .ജോണി കുട്ടി കരഞ്ഞു പറഞ്ഞൂ ...മത്തായി മാപ്പിള ജോണി കുട്ടിയുടെ അപ്പാന്‍ വീണ്ടും ചൂരല്‍ വീശി “..രണ്ട എണ്ണം കൂടതല്‍ കൊടുക്ക് എന്നാലേ ചെക്കന്‍ സത്യം പറയൂ ..” ജോണികുട്ടി യുടെ അമ്മ ത്രേസ്യ ചേടത്തി ജോണി കുട്ടിയുടെ കരച്ചില്‍ വകവയക്കാതെ പറഞ്ഞു ..എന്ത് എടുത്ത കാര്യം ആണോ പൈസ ആവും , ജോണികുട്ടി കള്ളന്‍ ആണ് അവന്‍ അപ്പന്റെ പോക്കറ്റില്‍ നിന്ന് പൈസ എടുക്കാറുണ്ട് ..ചിലപ്പോള്‍ ഒക്കെ മിട്ടായി വാങ്ങി ഞങ്ങള്‍ക്കും തരരുണ്ടായിരുന്ന്ത് ആണ് .എല്ലാ ദിവസ്സവും തല്ലു കൊള്ള്ന്നത് കൊണ്ട് ജോണി കുട്ടിയ്ക്ക് തല്ലു കൊള്ളല്‍ ഒരു സംഭവമേ അല്ലാ .വൈകുന്നേരത്തെ ചായ്കുടിയൊക്കെ പോലെ ഒരു സംഗതി .എന്‍റെ അച്ഛന്‍ എന്നെ തല്ലുന്നത് വല്ലപ്പോഴും ആണ്..ജോണി കുട്ടിയുടെ അപ്പന് എട്ടു മക്കള്‍ ഉണ്ട് എന്‍റെ അച്ഛന് രണ്ടേ ഉള്ളൂ ചിലപ്പോള്‍ അത് കൊണ്ടാവും ..മത്തായി മാപ്പിളയെ കള്ള്‍ കുടിചിട്ടല്ലാതെ ഞാന്‍ കണ്ടിട്ടേ ഇല്ല .ജോണി കുട്ടിയ്ക്ക് രണ്ട എണ്ണം കൊള്ളണ്ട ആവിശ്യം എപ്പോളും ഉണ്ട് അത് ആണ് അവന്റെ കയ്യിലിരുപ്പ് ..തല്ലു കൊള്ളുന്ന കാര്യത്തിലും അവന്‍ തന്നെ മുന്നില്‍ ...ജീവിച്ചിരിക്കുമ്പോള്‍ എപ്പോഴെങ്കിലും അവനെ ഒന്ന് തോപ്പികണമെന്നു ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട ..ഒരുമിച്ചു ചൂണ്ട ഇടുമ്പോള്‍ ,മരം കയറുമ്പോള്‍ മത്സ്സരിച്ചു ഓടുമ്പോള്‍ ..ജോണി കുട്ടിയെ തോപ്പിക്കാന്‍ അപ്പു സത്യത്തില്‍ ഒരിക്കലും പറ്റിയിട്ടില്ല .........

   ഞാന്‍ പുഴ കരയില്‍ പോയ്യി ഇരുന്നു ..വേനല്‍ ചൂട് മാറിയിട്ടില്ല എന്ന് തോന്നുന്നൂ ഞാന്‍ ചൂടും തണുപ്പും ഇപ്പോള്‍ അറിയുന്നില്ല ..നേരം പുലുരവാന്‍ ഇനിയും സമയം എടുക്കും ....പുഴയില്‍ ഓളങ്ങള്‍ വെട്ടുന്നുണ്ട് ..ഏതോ ഒരു നീര്‍കോലി തല പൊക്കി നോക്കി മുങ്ങി താണ്. കുളത്തിലേക്ക് ഒരു കല്ല്‌ എരിയന്മെന്നു തോന്നി ..എന്‍റെ ശരിര്ത്തിന്റെ ശൂന്യത എനിക്ക ഓര്മ വന്നു ..മരണമടഞ്ഞ മനുക്ഷ്ന്റെ ബാക്കിയാകുന്ന ചിന്തകള്‍ക്ക് എങ്ങനെ ആണ് ഒരു കല്ല്‌ എടുക്കാന്‍ പറ്റുക്...ശരീരം വലിച്ചു കീറി രക്തം കുടിക്കുകയും പാറ മഅല എടുത്ത എരിയുന്ന പ്രേതങ്ങളെ പട്ടി കഥകളില്‍ വായിച്ചിട്ടുണ്ട് സിനിമയില്‍ കണ്ടിട്ടുണ്ട് .ഹഹഹ് അത് വെറും കഥ മാത്രം.ഇനി വല്ലോ സര്‍ഗവും നരകവും മറ്റു ഉണ്ടോ..ഞാന്‍ ഗതികിട്ടാത്ത പ്രേതം വല്ലതും ആണോ..ഒന്നും എനിക്ക് അറിയില്ല ..ഏതെങ്കിലും പ്രേതത്തെ കണ്ട ഒന്ന് സംസാരിക്കാന്‍ പറ്റിയാല്‍ ചോദിക്കാമായിരുന്നു .
സമയം കടന്നു പോകുയാണ് ..ആരോ വേഗത്തില്‍ നടക്കുന്ന ശബ്തം  ..ഞാന്‍ തിരിഞ്ഞു നോക്കി ഒരു മധ്യവയസ്കന്‍ ..മനുഷന്‍ ആണോ  പ്രേതമോ ..മനുഷന്‍   ആവണം ..പൂയ് ..ഞാന്‍ ഒച്ചത്തില്‍ ഒന്ന് വിളിച്ചു നോക്കി ..അയാള്‍ എവിടെ കേള്‍ക്കാന്‍ ..കയ്യില്‍ ഒരു സഞ്ചി  ഉണ്ട് മോഷ്ടാവ് ആണോ .....അയാള്‍ ആ മണല്‍പരപ്പില്‍ ഇരുന്നു ..അയാള്‍ കരയുന്ന പോലെ ..അയാളുടെ മനസ്സില്‍ കൂടെ എന്തൊക്കെയോ ചിന്തകള്‍ ഓടുന്നുണ്ട് എന്ന് അയാളുടെ മുഖത്ത് നിന്ന് എനിക്ക് വായിക്കാന്‍ കഴിയും .അയാള്‍ ആ സഞ്ചി തോളില്‍ നിന്ന് എടുത്തു .അത് തുറന്നു താഴേക്ക് കൊടിഞ്ഞിട്ടു .ഈശരാ..കുറെ സ്വര്‍ണാഭരണങ്ങള്‍ കുറെ
കാശ് ..അയാളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ട് ..ദൈവമേ ആര് ആണ് ഇയാള്‍ ..എന്ത് ആളുടെ ഉദേശം ..ചിലപ്പോള്‍ അയാളുടെ ആദ്യത്തെ മോക്ഷണം ആവും, ഗതികേട് കൊണ്ട് ...പെട്ടെന്ന് അയാള്‍ എല്ലാം വാരിയെടുത്തു പിന്നെ ഒരു ഭ്രാന്തനെ പോലെ പുഴയിലേക്ക് വലിച്ചെറിഞ്ഞു ...അവസ്സാനത്തെ  ആഭരണവും പുഴയില്‍ മുങ്ങി താഴുന്ന അയാള്‍ നോക്കി നിന്ന് ...പിന്നെ അയാളുടെ മുഖത്ത് ഒരു ചിരി ..എന്തോ ആശ്വാസത്തിന്റെ ചിരി...പിന്നെ അയാള്‍ തിരിഞ്ഞു നടന്നു .....
ഈ ലോകത്ത് എവിടെയോ  ജീവിച്ചിരിക്കുന്ന കുറെ ആളുകള്‍ക്ക് ചിന്തിക്കുവാന്‍ കുറെ രഹസ്യങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു ....ഓരോ മനുഷന്‍റെയു  ജീവിതം എത്ര വിചിത്രം ആണ്..വേണമെങ്കില്‍ എനിക്ക് അയാളെ പിന്തുടരം ..ഒരു കൌതുകത്തിന്റെ പേരില്‍ എന്തിനു ആണ് അയാള്‍ അത് ചെയ്തത് എന്ന് അനേക്ഷിക്കാം..വേണ്ട ...അങ്ങനെ അന്നെക്ഷിച്ചു തുടങ്ങിയാല്‍ ഈ ലോകം മുഴവന്‍ പ്രേതങ്ങള്‍ അന്നെക്ഷിച്ചു കൊണ്ടിരിക്ക്യുവും ..ഓരോ മനുക്ഷന്റെ യും രഹസ്യങ്ങള്‍ ..അയാളുടെ രഹസ്യങ്ങള്‍ അയാളുടെ കൂടെ പോകട്ടെ...