Wednesday, June 1, 2011

3- മോക്ഷം ..........


“ആ കാക്ക ഞാന്‍ അല്ല” അച്ഛനും അമ്മ ഉരുട്ടി കൊടുത്ത  ചോറ ഉരുള കൊത്തി തിന്നുന്ന കറുത്ത് ഇരുണ്ടാ  കാക്കയെ നോക്കി ഞാന്‍ ഉച്ചത്തില്‍ പറഞ്ഞൂ ..”സമയം എത്താതെയുള്ള മരണം ആണ് ..കര്‍മങ്ങള്‍ ഇനി ചെയ്യണ്ടി വരും ..എന്നാ ലെ നമ്മുടെ ഉണ്ണിക്ക് മോക്ഷം ഉണ്ടാവു .നാണി വല്യമ്മ പറഞ്ഞു ..
അമ്മയിപ്പോള്‍ ഒരു ഭ്രാന്തിന്യേ പോലെ എനിക്ക് തോന്നി ..
അകലങ്ങള്‍ പറന്നു പോകുന്ന കാക്കകള്‍ ..എന്ത് ആണ് മോക്ഷം ..ജീവിച്ചിരിക്കുമ്പോളും നമ്മള്‍ അടുത്ത നിമിഷത്തില്‍ എന്ത് ആണ് എന്ന് അറിഞ്ഞിരുന്നില്ല..മരിക്കുമ്പോള്‍ പിന്നെ ഞാന്‍ എന്തെ അതിനെ പറ്റി കൂടതല്‍ ഓര്‍ക്കുന്നു ..മരിച്ചാല്‍ പിന്നെയെല്ലാം കാണുകയാണ് അനുഭവീക്കുകയല്ല ...അത് ആവാം ...
എന്‍റെ മരണം മറ്റു ഒരു ആള്‍ മൂലം ആണ് ..ആത്മാവിനെ മോക്ഷം വേണമെങ്കില്‍ അയാള് മരിക്കണം ..അത് സത്യം ആണോ..കഥകള്‍ പറഞ്ഞത് എല്ലാം നുണ ആയിരിന്നു ..സിനിമകളില്‍ കണ്ടിട്ടുണ്ട് ശത്രുവിനെ തേടി കൊല്ലുന്ന ആത്മാവുകളെ ..അയാള്‍ ഒന്ന് കണ്ടാല്ലോ..കാര്‍ ഓടിച്ച ആ മനുഷനെ .ശങ്കര്‍ മേനോന്‍ എന്നാ വക്കീലിനെ ..............
**********************************************************************************************************
ശങ്കര്‍ മേനോന്‍റെ വീട് ...........
       ഇത് പട്ടണം ആണ് ...എന്‍റെ  ഗ്രാമം അല്ലാ ..ഇതിനു മുന്‍പ് ഒരിക്കലും ഉണ്ണി ഒരിക്കലും എന്‍റെ  ഈ  ഗ്രാമം വിട്ടു പുറത്തു പോയിട്ടില്ല .ശങ്കര്‍ മേനോന്‍റെ വീട് കൊട്ടാരം പോലെ തോന്നി ...

ഒഴിഞ്ഞ മദ്യ കുപ്പികള്‍ ..അലസ്സമായ വസ്ത്രം .ശങ്കര്മെനോന്റെ വീട്ടില്‍ സ്ത്രികള്‍ ആരും ഇല്ല എന്ന് ആ വീട്ടില്‍ വരുന്ന ആള്‍ക്കും മനസ്സിലാകും ..
 ..ശങ്കര്‍ മേനോനും ഒരു തടിച്ച മാനുഷന് വീടിനു പിന്‍ വശം ഇരുന്നു മദ്യപിക്കുന്നുണ്ട് ..അയാളുടെ മുഖം നിരാശയും ദുഖവും കലര്‍ന്നിനൃന്നു .കണ്ട കഴിഞ്ഞാല്‍ വക്കീല്‍ ആണ് എന്ന് ആരും പറയില്ലാ ..




             ശങ്കരമേനോന്‍

      എടൊ വര്‍ക്കിച്ച തനിക്കരിയോ എന്താ ആ പാവം മനുഷന്‍ എന്താ പറഞ്ഞതെന്ന് ...അയാളുടെ ശബ്തം ഇടറുന്നുണ്ടായിരുന്നു ...
        “സാര്‍ എനിക്ക് കുറെ പണം തന്നാലോ ,അല്ലെങ്കില്‍ സാറിനെ തൂക്കി കൊന്നാലോ  എന്റെ മോന്‍  തിരികെ വരുമോ..അല്ലെങ്കില്‍ എന്‍റെ ഭാര്യയുടെ സമനില തിരികെ കിട്ടുമോ ..പിന്നെ എന്തിനു ആണ് കേസും കോടതിയും ഒക്കെ .  സാറിന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ലാ .എന്റെ മകന്‍ പോയ്യതലെ എന്ന് “ .

 ശങ്കര്‍ മേനോന്റെ കണ്ണുകള്‍ നിറഞ്ഞു . “ എടൊ എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ ആണ് അയാളുടെ വാക്കുകള്‍   .ഇനിയുള്ള കാലം മുഴവന്‍ ഒരു കുട്ടിയുടെ മരണത്തിനു പേരിനു പോലും ഒരു  പ്രായശിത്തം ചെയ്യാന്‍ ആവാതെ” .കേസും കോടതിയും വക്കീല്‍ ശങ്കര്‍ മേനോനെ ഒരിക്കലും ഭയപെടുത്ത്തിയില്ല .ഇത് വരെ ശരി എന്ന് തോന്നുന്നേ മാത്രമേ ചെയ്തിട്ടുള്ളൂ ..എന്നിട്ടും ആ നശിച്ച ദിവസ്സം “


അയാള്‍ ഒരു പെഗ് കൂടി ഒഴിച്ചു. “  എടൊ ഞാന്‍ ഒന്ന് കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ..അന്ന് മനസ്സില്‍ മുഴുവന്‍ അവളോട  ഉള്ള ദേഷ്യം ആയിരുന്നു .പെട്ടെന്ന് മുന്നിലേക്ക് ചാടിയ കുട്ടിയെ ഒരു നിമഷം ശ്രദ്ധിക്കാന്‍ അയ്യില്ലാ”

“തനിക്കരിയുമോ കണ്ണ് അടച്ചാല്‍ വഴിയില്‍ നിന്ന് തെറിച്ച വീഴുന്ന കുട്ടിയുടെ രൂപം മാത്രമേ മനസ്സില്‍ ഉള്ളൂ ..കുട്ടി വന്നു ചാടുക ആയിരുന്നു .എങ്കിലും ഒന്നും ശ്രദ്ധിച്ചിരുന്നെങ്കില്‍  ഒരു പാവം അച്ഛന്റെയും അമ്മയുടെയും തീരാ ദുഖത്തിന് ഞാന്‍ കാരണം ആകില്ലായിരുന്നു “
.

 “എടൊ വക്കീലെ തന്‍റെ ഒരു കുഴപ്പം എന്ത് ആണ് എന്ന് അറിയാമോ ..താന്‍ ഒരു ഹൃദയം ഉള്ള വക്കീല..താനാ വിഷയം  വിട് കഴിഞ്ഞില്ലേ എല്ലാം " വക്കച്ചന്‍ ഒരു ഐസ് ക്യൂബ് കൂടെ ഗ്ലാസില്‍ ഇട്ടു കൊണ്ട് പറഞ്ഞു .
   അയാള്‍  ഒരു സിഗരറ്റ് ചുണ്ടോട് അടുപ്പിച്ചു . " എടൊ തനിക്ക് അത് പറയാം ..കണ്ണ് അടച്ചാല്‍ ചോരയാ  കാണുന്നത് ,പിന്നെ ആ തള്ളയുടെ കരച്ചിലും .എനിക്ക് ഒന്നിനും വയ്യ ഇന്ന് അയാള്‍ കോടതി മുറിയില്‍ വച്ച് പറഞ്ഞത് താനും കേട്ടതല്ലേ .എന്‍റെ  രവിയുടെ പ്രായം ആണ് അവനു .തനിക്ക് അറിയോ ഇന്ന് അതിനു ശേഷം പത്ത് ദിവസ്സവും ഞാന്‍ സ്ലീപിംഗ് പില്‍സ്കഴിച്ചാ  ഉറങ്ങുന്നത് . " അയാള്‍ കണ്ണുകള്‍ മുറക്കെ അടച്ചു .എങ്ങോ ഒരു കുട്ടിയുടെ നിസ്സഹായമായ നിലവിളി അയാളുടെ ഓര്‍മകളില്‍ മുഴങ്ങുന്നു എന്ന് അയാളുടെ മുഖത്ത് നിന്ന് വ്യക്തമാണ്  .
വക്കച്ചാ ഞാന്‍ കുറെ നാളേക്ക് എങ്ങോട്ടെലും ഒന്നും മാറി നിന്നാലോ എന്ന് ആലോചിക്കുകയാണ് .." 
വക്കച്ചന്‍ ഒറ്റ സിപ്പിനു തന്റെ കയ്യില്‍ ഇരുന്ന ഗ്ലാസ്‌ തീര്‍ത്തു " എന്‍റെ പോന്നു വക്കീലെ ചതിക്കരുത് ,24താം തീയതിയാണ് നമ്മുടെ കേസ് താന്‍  ഓരോ വട്ടു പറഞ്ഞു എന്നെ പേടിപ്പിക്കരുത് .." ..താന്‍ ഇപ്പോള്‍ തന്നെ കുറെ ആയി .ഇനി കുടിച്ചാല്‍ തന്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും  . ശങ്കര്‍ മേനോന്‍ ഒരു ഗ്ലാസും കൂടി മദ്യം കൂടി ഒറ്റ വലിക്ക് കുടിച്ചു .  “ഒന്ന് ബോധം കിടാന്‍ പറ്റിയിരുന്നെങ്കില്‍ “ ശങ്കര്‍ മേനോന്‍ കണ്ണുകള്‍ മുറുകെ അടച്ചു..”താന്‍ എത്രയോ കേസുകള്‍ കൈകാര്യം ചെയ്തത് ആണ് ..നിങ്ങക്ക് ഇത്ര ദൈ ര്യം ഇല്ലേ “

  പാവം മനുഷന്‍ ..എന്നെ പോലെ അയാള്‍ക്കും ലോകം നഷ്ടപെടുന്ന പോലെ എനിക്ക് തോന്നി ..ഓരോ മാനുഷന് എത്ര നിസ്സരര്‍ ആണ് ..ഇയാളുടെ മരണം കൊണ്ട് കിട്ടുന്ന മോക്ഷം എനിക്ക് വേണ്ട ..അവരുടെ മദ്യപാന സദസ്സില്‍ നിന്ന് ഞാന്‍ അകത്തേക്ക് നടന്നു ...
അയാളുടെ കാര്‍ പുറത്തു കിടപ്പുണ്ട്..എന്‍റെ രക്തകറ  പുരണ്ട കാറുകള്‍ .ഞാന്‍ മെല്ലെ വീടുനുള്ളിലൂടെ നടന്നു .. മുറികള്‍ ആണ് എന്തിനാന്നു ഇത്രയും മുറികള്‍ ..അയാള് പറഞ്ഞ കുട്ടി രവി എവിടെ....ഒരു കുട്ടി താമസ്സിക്കുന്ന ഒരു ലക്ഷണവും ഞാന്‍ എവിടെയും കണ്ടില്ലാ ..എല്ലാ മുറികളിലും ഒഴിഞ്ഞതോ അല്ലാത്തതോ ആയാ മദ്യകുപ്പികള്‍.അലസ്സ്മായിട്ടെക്കുന വസ്ത്രങ്ങള്‍ അയാളുടെ ഭാര്യാ എവിടെ ..ഇത് അയാളുടെ കിടപ്പ് മുറിയാണ് എന്ന് തോന്നുന്നു ..നിയമപുസ്ഥകള്‍ നിരന്നു കിടപ്പുണ്ട്..അയാളുടെ ഒരു കല്യാണ ഫോട്ടോ..ശങ്കരമേനോന്‍ ആന്‍ഡ്‌ ഗീത ഫോട്ടോയില്‍ എഴുതിയിരിക്കുന്നു ..പിന്നെ ഒരു കുട്ടിയുടെ ഫോട്ടോ ..ഒരു വയസ്സ് കാണും ..എല്ലാം പഴക്കം ചെന്ന ചിത്രങ്ങള്‍ ആണ് ..ഇത് ആയിരിക്കും അയാളുടെ മകന്‍ രവി .ഇവനിപ്പം എന്‍റെ പ്രായം ആയിരിക്കും അല്ലെ .
.”എടൊ വീഴാതെ..വക്കച്ചന്‍ അയാളെ താങ്ങി കൊണ്ട് യാണ് ..രണ്ട ആളും ആടുന്നുണ്ട് ..കട്ടില്‍ വരെ എത്തില്ല എന്ന് തോന്നി..വകച്ചന്‍ ഒരു വിതത്തില്‍ അയാളെ ആ സോഫയില്‍ കടത്തി ..അയാള്‍ എന്തൊക്കെയോ പുലപുന്നുണ്ട് ...”
  ഞാന്‍ പുറത്തേക്ക ഇറങ്ങി .നക്ഷത്രങ്ങള്‍ നിറഞ്ഞ ഒരു രാത്രി ആണ് ഇത് .. മനുഷനെ ഒന്ന് കാണണം എന്ന് തോന്നി കണ്ടു ..ഇനി ഒരിക്കലും ഇങ്ങോട്ട് വരുന്നില്ലാ ..എന്‍റെ മോക്ഷം  ഇയാളുടെ മരണം കൊണ്ട് ആണ് എങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ ഉണ്ട് എന്ന് ഞാന്‍ കരുതിയ ദൈവം നിശ്ചയിക്കിട്ടെ അത് എന്ന് ആണ് എന്ന് .......
*********************************************************************





Monday, May 30, 2011

4 -മഴ



.          കറത്തിരണ്ട ആകാശം ..തകര്‍ത്തു പെയ്യുന്ന മഴ.വേനലിന്റെ മടുപ്പില്‍ നിന്ന് മഴയുടെ കുളിരെലെക്ക് കാലം മാറിയിരിക്കുന്നു ..ഇന്നലെ വൈകുന്നേരം വേനലിന്  വിരാമം ഇട്ടു ആദ്യത്തെ മഴയുടെ ഗന്ധം എത്തി .. ഇത് ഞാന്‍ ഇല്ലാത്ത ആദ്യത്തെ മഴകാലം  ..ഹസ്തിന പുരയുടെ പുഴയില്‍  അച്ഛന് അമ്മയും അറിയാണ്ട് മുങ്ങി കുളിക്കാന്‍..ജോണി കുട്ടിയോടൊപ്പം പറമ്പിലെ  തോട്ടില്‍ മത്സരിച്ചു ചൂണ്ട ഇടാന്‍ ..വീടിനിരുംബ്ത് ദേവിയോട് ഒപ്പം കടലാസ്സു വഞ്ചി ഒഴുക്കാന്‍ ..പിന്നെ മഴയുടെ ശബ്ത്വും കേട്ട് അമ്മ ഉണ്ടാക്കിതരുന്ന ചൂടന്‍ ചായ ഉപ്പേരിയും കഴിച്ചു  കാണാന്‍ ..ഒന്നും ഇനി  അപ്പു  ഉണ്ടാവില്ല ...മഴ ഒന്ന് നനയാന്‍ കഴിഞ്ഞിരുന്നിലെങ്കില്‍ ഒന്ന് അതിന്റെ തണുപ്പില്‍ ഒരു ഒറ്റ തവണ കൂടിയെങ്കിളും മൂടി പോതുച്ച് ഉറങ്ങാന്‍ കഴിഞ്ഞിരുന്നെവെങ്കില്‍ ....

ആദ്യ മഴ അത്ഭുതം ആണ് ഓരോ മഴത്തുള്ളിയും വീഴുന്നത് എന്തോ ഒരു മത്രികം പോലെ..പിന്നെ ഇപ്പോഴും തോരാതെ പെയതു മഴ ശല്യം ആകും  .മുത്തശ്ശി യുടെ കഥയും കേട്ട് പായില്‍ പുതച്ചു മൂടി പായില്‍ കടക്കും ..ഇന്നലെ  മഴയുതും ജോണി കുട്ടി സൈക്കിള്‍ അഭ്യാസം ആയിരുന്നു ..അവനു എന്നും അടി കൊള്ളാന്‍ എന്തെങ്കിലും കാരണം വേണമല്ലോ  ..
        അമ്മ മഴ വെറുതെ നോക്കിയിരിക്കുനണ്ട് ..അമ്മ ആലോചിക്കുന്നത് എന്നെ പറ്റിയാകും ..അച്ഛന്‍ തൊടിയിലെ വെള്ളം വെട്ടി പുറത്തേക്ക വിടുന്നു ..മഴ തകര്‍ത്തു പെയ്യുന്നു ..വാവ എന്നെ മറന്നു തുടങ്ങിയെന്നു തോന്നുണൂ ..ഈ  വീട്ടിലേക്ക് ഇനിയും വരരുത് എന്ന് കരുതിയത് ആണ് ..പക്ഷെ എന്തോ വീണ്ടും മഴയത് എന്‍റെ വീട് ഒരിക്കല്‍ കൂടി കാണാന്‍ തോന്നി ....
നാളെ എന്‍റെ സ്കൂള്‍ തുറക്കും ..ഞാനും ,ജോണികുട്ടിയു എല്ലാം ആറാം ക്ലാസ്സിലേക്ക് ജയിച്ചിരിക്കുന്നു ...പക്ഷെ ഇത്തവണ മഴ നനഞ്ഞു സ്കൂളില്‍ പോകാന്‍ ഞാന്‍ ഉണ്ടാവില്ല ..അവധി കാലത്തെ കഥകള്‍ ജോണി കുട്ടി തന്നെ സ്കൂളില്‍  പറയും ....ആ കഥകളില്‍ അപ്പു എന്നാ ചങ്ങാതിയുടെ മരണവും ഉണ്ടാകും

******************************************************************************************************


ക്ലാസ് മുറി

           മഴയുടെ ഈര്‍പ്പത്തിന്റെ യും തൊട്ടു അടുത്തുള്ള കഞ്ഞിപുരയുടെ ഗന്ധം ആയിരുന്നു ആറാം ക്ലാസ്സിനിപ്പോള്‍ ..അമ്മിണി ടീച്ചര്‍ ആണ് ആറാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍ ..അമ്മിണി ടീച്ചര്‍ ഹാജേര്‍ വിളിക്കുകയാണ്‌ ..ഇന്ന് കുറച്ചു കുട്ടികളെ ഉള്ളൂ എന്ന് തോന്നുന്നു ..ജോണി കുട്ടിയും ദേവിയും വന്നിട്ടുണ്ട് .ദേവി പുതിയ പുസ്തകം വാങ്ങിയിട്ടുണ്ട് ..ജോണി കുട്ടി പഴയ പുസ്തകം ആയിരിക്കും ..അവന്റെ ചേട്ടന്‍ എസ്തപ്പന്‍റെ പുസ്തകം .ജോണി കുട്ടിയുടെ അപ്പന്‍ ഇല്ലെങ്കില്‍ തന്നെ വേണേല്‍ പഠിച്ചാല്‍ മതി എന്ന് ആണ് ജോണി കുട്ടിയോടു പറഞ്ഞിരിക്കുന്നത് ..

        “ദേവി ദാസ്‌ “ അമ്മിണി ടീച്ചറ ഹാജര്‍ വിളിച്ചു ..പ്രേസ്ന്‍ ..ദേവി എഴുനേറ്റു ..ദേവി രാവില അമ്പലത്തില്‍ ഒക്കെ പോയ്യി എന്ന് തോന്നുന്നു ..അമ്മണി ടീച്ചര്‍ ഓരോതെരുടെ ആയി പേര് വിളിക്കുകയാണ്‌ എന്‍റെ പേര്‍ ലിസ്റ്റില്‍ ഉണ്ടാകുമോ ..അവസാനം ആണ് എന്‍റെ പേര്‍ ..”രവി ശങ്കര്‍ ..” പുതിയ ഒരു ആള്‍ കൂടി ഉണ്ടല്ലോ ക്ലാസ്സില്‍ ..കണ്ടിട്ട് എന്തോ ഈ ക്ലാസിനു പറ്റാത്ത ഒരു പണക്കാരന്‍ പയ്യനെ പോലെയുണ്ട് ..കണ്ണട ഒക്കെ വച്ച് ..”ഉണ്ണിക്കുട്ടന്‍”..ഉണ്ണിക്കുട്ടന്‍.      ”.ടീച്ചര്‍ അവന്‍ ചത്തു പോയ്യി “ ജോണി കുട്ടിയാണ് പറഞ്ഞത് ..”ടീച്ചര്‍ അന്തിച്ചു നോക്കി ..കാര്‍ ഇടിച്ചു മരിച്ച ആ കുട്ടി .” “ആ അതെ ,” ജോണി കുട്ടി മൂളി .ടീച്ചര്‍ ഹാജര്‍ ബുക്ക്‌ മടക്കി വച്ച് കൊണ്ട് പറഞ്ഞു ..“ജോണി കുട്ടി എഴുനെലക്ക് “..” ജോണി കുട്ടി മനുഷന്‍ മാര്‍ മരിക്കുക്യന്നു ചെയ്യണ ..മൃഗങ്ങള്‍ ആണ് ചാകുന്നത് ..” അമ്മ്നി ടീച്ചര്‍ ജോണി കുട്ടിയോട് ആയി പറഞ്ഞു ..അത് കൊണ്ട് അവന്‍ മരിച്ചു പോയ്യി എന്ന് ആണ് പറയന്ന്ടെത് ..” മനുഷന്‍ ഒരു  മൃഗം അല്ലെ ടീച്ചറെ “ ജോണി കുട്ടി വിടാന്‍ ഭാവം ഇല്ലായിരുന്നു ..”ജോണി കുട്ടി മൃഗം ആണോ ? ഞങ്ങള്‍ ആരും മൃഗം അല്ലാ “ കഴിഞ്ഞ കൊല്ലം നമ്മള്‍ പഠിച്ചതാ ആങ്ങനെ ടീച്ചറെ “ “ ജോണി കുട്ടി ഇരിക്കൂ അത് കഴിഞ്ഞ കൊല്ലം ..ഈകൊല്ലം മുതല്‍ നമ്മള്‍ എല്ലാം മനുഷര്‍ ആണൂ “ അമ്മണി ടീച്ചറെ എല്ലാവര്ക്കും ഇഷ്ടം ആണ് ..അവര്‍ ഒരു പാട് കഥകള്‍ ഒക്കെ പറയുന്ന സ്നേഹം ഉള്ള ഒരു ടീച്ചേര്‍ ആണ് .


      ജോണി കുട്ടിയും മറ്റു കുട്ടികളും എല്ലാം ഓടി കളിക്കുക്യന്നു ..പുതിയ കണ്ണാടി കാരന്‍ രവിശങ്കര്‍ മാത്രം ക്ലാസ്സ്‌ റൂമില്‍ ഇരിക്കുന്നു .ദേവിയാണ് ക്ലാസ്സ്‌ ലീഡര്‍ ..ദേവി ചോക്ക് കൊണ്ട് അടുത്ത പീരീഡ്‌ ഇതു ആണ് എന്ന് ബോര്‍ഡില്‍ എഴുതി “.സാമുഹിക പാഠം “. അബ്ദു മാഷ് ആവണം ക്ലാസ്സ്‌ എടുക്ക്ന്നത് .രവി ശങ്കര്‍ അന്തം വിട്ടു ബോര്ടിലെക്ക് നോക്കുന്നു .“ഇതെന്താ എഴുതിയിര്‍ക്കുന്നത് “ . രവി ശങ്കര്‍ ദേവിയോട് ചോദിച്ചു ..ദേവി അവനെ അന്തിച്ചു നോക്കി ..”വല്ല്യ പത്രാസ് കാരന്‍ അവനു വായിക്കാന്‍ കൂടി അറിയില്ല” ജോണി കുട്ടിയുടെ ശബ്തം പുറകീന്ന് വന്നു ..”എനിക്ക് മലയാളം  വായിക്കാന്‍ അറിയില്ല “ അവന്‍ വിക്കി വിക്കി പറഞ്ഞു ..” ഹഹ ഇന്‍ഗ്ലിഷോ” ജോണി കുട്ടി പരിഹാസത്തോടെ ചോദിച്ചു ,,രവിശങ്കര്‍ അവനെ ഒന്ന് തറപ്പിച്ചു നോക്കി “ നീ പേടിക്കണ്ടാദ ഇവക്ക് ഇംഗ്ലീഷ് എഴുതാനും അറിയില്ല നിനക്ക് വായിക്കാന്‍ അറിയുമോ എന്ന് നോക്കാന്‍ “ “എന്താ ജോണി കുട്ടി ഇത് രവി ശങ്കര്‍ പുതിയ കുട്ടി അല്ലെ നീ എന്തിനാ വെറുതെ അവനെ കളിയാക്കുന്നത്  “ ദേവി ജോണി കുട്ടിയോട് പറഞ്ഞു ..” അമ്പാടി നീ എങ്കില്‍ അവനെ കേട്ടിക്കൊടീ “ ജോണി കുട്ടി ഉച്ചത്തില്‍ ചിരിച്ചു ..കേട്ട് നിന്ന കുട്ടികളും അപ്പോഴേക്ക് സാമുഹിക പാടത്തിന്റെ ടീച്ചര്‍ ക്ലാസ്സിലേക്ക് വന്നു ........ദേവിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു ..ജോണി കുട്ടിക്ക് ആരെയും ഒരു കൂസല്‍ ഇല്ല ..വൈകുന്നേരം മഴ ആയിരുന്നു ജോനികുട്ടിയോട് ഒന്നും ദേവി മിണ്ടിയില്ല ..ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പം എല്ലാരും മിണ്ടിയെന്നേം ..


        ഞാന്‍ രണ്ട ദിവസ്സം രാത്രി മുഴവന്‍ സ്കൂളില്‍ ആയിരുന്നു ...ഇപ്പോള്‍ ആണ് എനിക്ക് മനസ്സില്‍ ആയത് രാത്രിയിലും സ്കൂളില്‍ പലരും വരുന്ണ്ട് എന്ന് .ഇന്നലെ നാലു പേര്‍ ഉണ്ടായിരുന്നു പകല്‍ വരെ കള്ളുകുടി ആയിരുന്നു .ആറാം ക്ലാസ്സിനും കഞ്ഞി പുരയ്ക്ക് ഇടയ്ക്ക് ഒരു എലി താമസ്സിക്കുന്നുണ്ട് .ഈ എലി രാത്രിയാകും ആണ് പുറത്തു വരുന്നത് ..ബെഞ്ചില്‍ ഒക്കെ കയറി ഇരിക്കുന്നത് കണ്ടാല്‍ പഠിക്കാന്‍ ഇരിക്കുക്യാനെന്നു പറയൂ ...പിന്നെ അത് അവിഇടെ ഇവിടെ എല്ലാം ഓടി നടക്കും .പകല്‍ ഞാന്‍ കണ്ടാ കഴച്ചകള്‍ ആണ് ..രാത്രിയാണ് എല്ലാം പുതിയത് ....



“ നീയും ആ കണ്ണാടിയും ഇപ്പം വല്ല്യാ കൂട്ട അല്ലെ  “ ജോണി കുട്ടി വൈകുന്നേരം ദേവിയോട്  വീണ്ടും മിണ്ടി തുടങ്ങി ..” ജോണി കുട്ടി നീ എന്നോട് മിണ്ടാന്‍ വരണ്ട “
ദേവി മുഖം തിരിച്ചു നടന്നു ..”ഓ അല്ലേല്‍ തന്നെ കണ്ട പെന്പില്ലാരോട് കൂടേണ്ട ആവിശ്യം എനിക്ക് എല്ലെടി .പിന്നെ നിന്നോട് ഒരു കാര്യ പറയണമെന്ന് ഓര്‍ത്തു വന്നതാ ..” “എന്ത് കാര്യം ?” “ കുന്തം നീ കേള്‍ക്കണ്ടാ “ ജോണി കുട്ടി സൈക്കിള്‍ ചവട്ടി അകന്നു ..ജോണി കുട്ടിയുടെ സൊഭാവം അത് ആണ് ..ദേവി അയ്യെടാ എന്ന് അയയി നില്‍ക്കുകയാണ് ...ഇനി അവള്‍ അവന്റെ അടുത്ത് ചെല്ലും ...

വൈകുന്നേരം പാടത്തു മഴ ഒഴിഞ്ഞ നേരം ..ജോണി കുട്ടി ചൂണ്ട കൊളുത്തി ഇടുകയാണ്  ..ദേവി വന്നു അവന്റെ അടുത്ത് ഇരുന്നു ..ജോണി കുട്ടി അവളെ നോക്കി കൂടി ഇല്ലാ .ചൂണ്ട കൊളുത്തില്‍ ഏതോ ഒരു ചെറു മീന്‍ കുരങ്ങി ..ദേവി ഒന്ന് ചിരിച്ചു ..ജോണി കുട്ടിയും .” നീയെന്ത പറയാന്‍ വന്നത് ജോണികുട്ടി “..
“ ഓഹ്  അതോ ...നിന്റെ ആ പത്രസ്സു കാരന്‍ കൂട്ട് കാരനില്ലേ “
 “ ആരു രവിഷങ്കരോ അവന്‍ എന്‍റെ കൂട്ട് കാരന്‍ ഒന്നും അല്ല ..അവന്‍ ഒരു പാവമ ജോണി കുട്ടി ..അവന്‍ അത്ര പത്രസ്സു കാരന്‍ ഒന്നും അല്ലാ “
“ അവന്‍ ആരെങ്കിലും ആയിക്കോട്ടെ ...അവന്‍ ആരു ആണെന്ന് നിനക്ക് അറിയുമോ ..നമ്മുടെ ഉണ്ണിയെ കാര്‍ ഇടുപ്പിച്ച കൊന്ന ആളുടെ മകന്‍ ആണ് ..”
 “ നീ യെന്ത ജോണി കുട്ടിയേ പറയുന്നത് ..നിന്നോട് ഇതു ആര് പറഞ്ഞു “
..അങ്ങാടിയില്‍ വച്ച് ഇന്നലെ അവന്‍ പോകുന്ന കണ്ടപ്പോള്‍ ചായകടയില്‍ ഇരുന്നവര്‍ പറയുന്ന കേട്ടതാ “

ദേവി ഒന്നും മിണ്ടിയില്ല ...ജോണികുട്ടി ചൂണ്ടയില്‍ ഇര ചേര്‍ത്ത് വീണ്ടു തോട്ടിലേക്ക് ഇട്ടു ..
അപ്പോള്‍ അത് ആണ് ശങ്കര മേനോന്‍ പറഞ്ഞ എന്‍റെ പ്രായം ഉള്ള രവി ..അവന്‍ എങ്ങനെ ഈ സ്കൂളില്‍ ..പട്ടണത്തില്‍ നിന്ന് ..എവിടെ ആണ് അവന്‍റെ  അമ്മ ..