Wednesday, June 1, 2011

3- മോക്ഷം ..........


“ആ കാക്ക ഞാന്‍ അല്ല” അച്ഛനും അമ്മ ഉരുട്ടി കൊടുത്ത  ചോറ ഉരുള കൊത്തി തിന്നുന്ന കറുത്ത് ഇരുണ്ടാ  കാക്കയെ നോക്കി ഞാന്‍ ഉച്ചത്തില്‍ പറഞ്ഞൂ ..”സമയം എത്താതെയുള്ള മരണം ആണ് ..കര്‍മങ്ങള്‍ ഇനി ചെയ്യണ്ടി വരും ..എന്നാ ലെ നമ്മുടെ ഉണ്ണിക്ക് മോക്ഷം ഉണ്ടാവു .നാണി വല്യമ്മ പറഞ്ഞു ..
അമ്മയിപ്പോള്‍ ഒരു ഭ്രാന്തിന്യേ പോലെ എനിക്ക് തോന്നി ..
അകലങ്ങള്‍ പറന്നു പോകുന്ന കാക്കകള്‍ ..എന്ത് ആണ് മോക്ഷം ..ജീവിച്ചിരിക്കുമ്പോളും നമ്മള്‍ അടുത്ത നിമിഷത്തില്‍ എന്ത് ആണ് എന്ന് അറിഞ്ഞിരുന്നില്ല..മരിക്കുമ്പോള്‍ പിന്നെ ഞാന്‍ എന്തെ അതിനെ പറ്റി കൂടതല്‍ ഓര്‍ക്കുന്നു ..മരിച്ചാല്‍ പിന്നെയെല്ലാം കാണുകയാണ് അനുഭവീക്കുകയല്ല ...അത് ആവാം ...
എന്‍റെ മരണം മറ്റു ഒരു ആള്‍ മൂലം ആണ് ..ആത്മാവിനെ മോക്ഷം വേണമെങ്കില്‍ അയാള് മരിക്കണം ..അത് സത്യം ആണോ..കഥകള്‍ പറഞ്ഞത് എല്ലാം നുണ ആയിരിന്നു ..സിനിമകളില്‍ കണ്ടിട്ടുണ്ട് ശത്രുവിനെ തേടി കൊല്ലുന്ന ആത്മാവുകളെ ..അയാള്‍ ഒന്ന് കണ്ടാല്ലോ..കാര്‍ ഓടിച്ച ആ മനുഷനെ .ശങ്കര്‍ മേനോന്‍ എന്നാ വക്കീലിനെ ..............
**********************************************************************************************************
ശങ്കര്‍ മേനോന്‍റെ വീട് ...........
       ഇത് പട്ടണം ആണ് ...എന്‍റെ  ഗ്രാമം അല്ലാ ..ഇതിനു മുന്‍പ് ഒരിക്കലും ഉണ്ണി ഒരിക്കലും എന്‍റെ  ഈ  ഗ്രാമം വിട്ടു പുറത്തു പോയിട്ടില്ല .ശങ്കര്‍ മേനോന്‍റെ വീട് കൊട്ടാരം പോലെ തോന്നി ...

ഒഴിഞ്ഞ മദ്യ കുപ്പികള്‍ ..അലസ്സമായ വസ്ത്രം .ശങ്കര്മെനോന്റെ വീട്ടില്‍ സ്ത്രികള്‍ ആരും ഇല്ല എന്ന് ആ വീട്ടില്‍ വരുന്ന ആള്‍ക്കും മനസ്സിലാകും ..
 ..ശങ്കര്‍ മേനോനും ഒരു തടിച്ച മാനുഷന് വീടിനു പിന്‍ വശം ഇരുന്നു മദ്യപിക്കുന്നുണ്ട് ..അയാളുടെ മുഖം നിരാശയും ദുഖവും കലര്‍ന്നിനൃന്നു .കണ്ട കഴിഞ്ഞാല്‍ വക്കീല്‍ ആണ് എന്ന് ആരും പറയില്ലാ ..




             ശങ്കരമേനോന്‍

      എടൊ വര്‍ക്കിച്ച തനിക്കരിയോ എന്താ ആ പാവം മനുഷന്‍ എന്താ പറഞ്ഞതെന്ന് ...അയാളുടെ ശബ്തം ഇടറുന്നുണ്ടായിരുന്നു ...
        “സാര്‍ എനിക്ക് കുറെ പണം തന്നാലോ ,അല്ലെങ്കില്‍ സാറിനെ തൂക്കി കൊന്നാലോ  എന്റെ മോന്‍  തിരികെ വരുമോ..അല്ലെങ്കില്‍ എന്‍റെ ഭാര്യയുടെ സമനില തിരികെ കിട്ടുമോ ..പിന്നെ എന്തിനു ആണ് കേസും കോടതിയും ഒക്കെ .  സാറിന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ലാ .എന്റെ മകന്‍ പോയ്യതലെ എന്ന് “ .

 ശങ്കര്‍ മേനോന്റെ കണ്ണുകള്‍ നിറഞ്ഞു . “ എടൊ എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ ആണ് അയാളുടെ വാക്കുകള്‍   .ഇനിയുള്ള കാലം മുഴവന്‍ ഒരു കുട്ടിയുടെ മരണത്തിനു പേരിനു പോലും ഒരു  പ്രായശിത്തം ചെയ്യാന്‍ ആവാതെ” .കേസും കോടതിയും വക്കീല്‍ ശങ്കര്‍ മേനോനെ ഒരിക്കലും ഭയപെടുത്ത്തിയില്ല .ഇത് വരെ ശരി എന്ന് തോന്നുന്നേ മാത്രമേ ചെയ്തിട്ടുള്ളൂ ..എന്നിട്ടും ആ നശിച്ച ദിവസ്സം “


അയാള്‍ ഒരു പെഗ് കൂടി ഒഴിച്ചു. “  എടൊ ഞാന്‍ ഒന്ന് കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ..അന്ന് മനസ്സില്‍ മുഴുവന്‍ അവളോട  ഉള്ള ദേഷ്യം ആയിരുന്നു .പെട്ടെന്ന് മുന്നിലേക്ക് ചാടിയ കുട്ടിയെ ഒരു നിമഷം ശ്രദ്ധിക്കാന്‍ അയ്യില്ലാ”

“തനിക്കരിയുമോ കണ്ണ് അടച്ചാല്‍ വഴിയില്‍ നിന്ന് തെറിച്ച വീഴുന്ന കുട്ടിയുടെ രൂപം മാത്രമേ മനസ്സില്‍ ഉള്ളൂ ..കുട്ടി വന്നു ചാടുക ആയിരുന്നു .എങ്കിലും ഒന്നും ശ്രദ്ധിച്ചിരുന്നെങ്കില്‍  ഒരു പാവം അച്ഛന്റെയും അമ്മയുടെയും തീരാ ദുഖത്തിന് ഞാന്‍ കാരണം ആകില്ലായിരുന്നു “
.

 “എടൊ വക്കീലെ തന്‍റെ ഒരു കുഴപ്പം എന്ത് ആണ് എന്ന് അറിയാമോ ..താന്‍ ഒരു ഹൃദയം ഉള്ള വക്കീല..താനാ വിഷയം  വിട് കഴിഞ്ഞില്ലേ എല്ലാം " വക്കച്ചന്‍ ഒരു ഐസ് ക്യൂബ് കൂടെ ഗ്ലാസില്‍ ഇട്ടു കൊണ്ട് പറഞ്ഞു .
   അയാള്‍  ഒരു സിഗരറ്റ് ചുണ്ടോട് അടുപ്പിച്ചു . " എടൊ തനിക്ക് അത് പറയാം ..കണ്ണ് അടച്ചാല്‍ ചോരയാ  കാണുന്നത് ,പിന്നെ ആ തള്ളയുടെ കരച്ചിലും .എനിക്ക് ഒന്നിനും വയ്യ ഇന്ന് അയാള്‍ കോടതി മുറിയില്‍ വച്ച് പറഞ്ഞത് താനും കേട്ടതല്ലേ .എന്‍റെ  രവിയുടെ പ്രായം ആണ് അവനു .തനിക്ക് അറിയോ ഇന്ന് അതിനു ശേഷം പത്ത് ദിവസ്സവും ഞാന്‍ സ്ലീപിംഗ് പില്‍സ്കഴിച്ചാ  ഉറങ്ങുന്നത് . " അയാള്‍ കണ്ണുകള്‍ മുറക്കെ അടച്ചു .എങ്ങോ ഒരു കുട്ടിയുടെ നിസ്സഹായമായ നിലവിളി അയാളുടെ ഓര്‍മകളില്‍ മുഴങ്ങുന്നു എന്ന് അയാളുടെ മുഖത്ത് നിന്ന് വ്യക്തമാണ്  .
വക്കച്ചാ ഞാന്‍ കുറെ നാളേക്ക് എങ്ങോട്ടെലും ഒന്നും മാറി നിന്നാലോ എന്ന് ആലോചിക്കുകയാണ് .." 
വക്കച്ചന്‍ ഒറ്റ സിപ്പിനു തന്റെ കയ്യില്‍ ഇരുന്ന ഗ്ലാസ്‌ തീര്‍ത്തു " എന്‍റെ പോന്നു വക്കീലെ ചതിക്കരുത് ,24താം തീയതിയാണ് നമ്മുടെ കേസ് താന്‍  ഓരോ വട്ടു പറഞ്ഞു എന്നെ പേടിപ്പിക്കരുത് .." ..താന്‍ ഇപ്പോള്‍ തന്നെ കുറെ ആയി .ഇനി കുടിച്ചാല്‍ തന്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും  . ശങ്കര്‍ മേനോന്‍ ഒരു ഗ്ലാസും കൂടി മദ്യം കൂടി ഒറ്റ വലിക്ക് കുടിച്ചു .  “ഒന്ന് ബോധം കിടാന്‍ പറ്റിയിരുന്നെങ്കില്‍ “ ശങ്കര്‍ മേനോന്‍ കണ്ണുകള്‍ മുറുകെ അടച്ചു..”താന്‍ എത്രയോ കേസുകള്‍ കൈകാര്യം ചെയ്തത് ആണ് ..നിങ്ങക്ക് ഇത്ര ദൈ ര്യം ഇല്ലേ “

  പാവം മനുഷന്‍ ..എന്നെ പോലെ അയാള്‍ക്കും ലോകം നഷ്ടപെടുന്ന പോലെ എനിക്ക് തോന്നി ..ഓരോ മാനുഷന് എത്ര നിസ്സരര്‍ ആണ് ..ഇയാളുടെ മരണം കൊണ്ട് കിട്ടുന്ന മോക്ഷം എനിക്ക് വേണ്ട ..അവരുടെ മദ്യപാന സദസ്സില്‍ നിന്ന് ഞാന്‍ അകത്തേക്ക് നടന്നു ...
അയാളുടെ കാര്‍ പുറത്തു കിടപ്പുണ്ട്..എന്‍റെ രക്തകറ  പുരണ്ട കാറുകള്‍ .ഞാന്‍ മെല്ലെ വീടുനുള്ളിലൂടെ നടന്നു .. മുറികള്‍ ആണ് എന്തിനാന്നു ഇത്രയും മുറികള്‍ ..അയാള് പറഞ്ഞ കുട്ടി രവി എവിടെ....ഒരു കുട്ടി താമസ്സിക്കുന്ന ഒരു ലക്ഷണവും ഞാന്‍ എവിടെയും കണ്ടില്ലാ ..എല്ലാ മുറികളിലും ഒഴിഞ്ഞതോ അല്ലാത്തതോ ആയാ മദ്യകുപ്പികള്‍.അലസ്സ്മായിട്ടെക്കുന വസ്ത്രങ്ങള്‍ അയാളുടെ ഭാര്യാ എവിടെ ..ഇത് അയാളുടെ കിടപ്പ് മുറിയാണ് എന്ന് തോന്നുന്നു ..നിയമപുസ്ഥകള്‍ നിരന്നു കിടപ്പുണ്ട്..അയാളുടെ ഒരു കല്യാണ ഫോട്ടോ..ശങ്കരമേനോന്‍ ആന്‍ഡ്‌ ഗീത ഫോട്ടോയില്‍ എഴുതിയിരിക്കുന്നു ..പിന്നെ ഒരു കുട്ടിയുടെ ഫോട്ടോ ..ഒരു വയസ്സ് കാണും ..എല്ലാം പഴക്കം ചെന്ന ചിത്രങ്ങള്‍ ആണ് ..ഇത് ആയിരിക്കും അയാളുടെ മകന്‍ രവി .ഇവനിപ്പം എന്‍റെ പ്രായം ആയിരിക്കും അല്ലെ .
.”എടൊ വീഴാതെ..വക്കച്ചന്‍ അയാളെ താങ്ങി കൊണ്ട് യാണ് ..രണ്ട ആളും ആടുന്നുണ്ട് ..കട്ടില്‍ വരെ എത്തില്ല എന്ന് തോന്നി..വകച്ചന്‍ ഒരു വിതത്തില്‍ അയാളെ ആ സോഫയില്‍ കടത്തി ..അയാള്‍ എന്തൊക്കെയോ പുലപുന്നുണ്ട് ...”
  ഞാന്‍ പുറത്തേക്ക ഇറങ്ങി .നക്ഷത്രങ്ങള്‍ നിറഞ്ഞ ഒരു രാത്രി ആണ് ഇത് .. മനുഷനെ ഒന്ന് കാണണം എന്ന് തോന്നി കണ്ടു ..ഇനി ഒരിക്കലും ഇങ്ങോട്ട് വരുന്നില്ലാ ..എന്‍റെ മോക്ഷം  ഇയാളുടെ മരണം കൊണ്ട് ആണ് എങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ ഉണ്ട് എന്ന് ഞാന്‍ കരുതിയ ദൈവം നിശ്ചയിക്കിട്ടെ അത് എന്ന് ആണ് എന്ന് .......
*********************************************************************